അച്ചടക്കലംഘനം നടത്തിയ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ മുസ്‍ലിം ലീഗില്‍ കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്‍ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാർട്ടി നേതാക്കൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച
സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ് ,മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവര്‍ക്കെതിരെയാണ് നടപടി.
എംഎസ്എഫ് നേതൃനിരയിൽ എത്തിയശേഷം ഒരു പ്രത്യേക വിഭാഗമായി നിലകൊണ്ട് മുസ്ലിം ലീഗിനെയും ഹരിത ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെയും തകർക്കാനാണ് പുറത്താക്കിയ മൂന്നുപേർ ശ്രമിച്ചിരുന്നത് എന്നുള്ള ആരോപണം ശക്തമാണ്
Tags:
KERALA
