ഹീറോ ഐ.എസ്.എല്ലിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ നെറിജസ് വാൽസ്കിസ് തന്റെ പഴയ തട്ടകമായ ചെന്നൈയിൻ എഫ്‌സിയിലേക്ക് തിരിച്ചെത്തുന്നു. ഈ സീസണിൽ കാര്യമായ അവസരങ്ങൾ ഓവൻ കോയലിന് കീഴിൽ ജംഷഡ്പൂരിൽ ലഭിക്കാതെ വന്നതോടെയാണ് വാൽസ്കിസ് ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോയിൽ ചെന്നൈയിനിലേക്ക് തിരികെ എത്തുന്നത്. 2019-20 ഐ.എസ്.എൽ സീസണിൽ ചെന്നൈയിനായി 15 ഗോളുകൾ അടിച്ചുകൂട്ടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ വാൽസ്കിസ് ചെന്നൈയിൻ മുന്നേറ്റത്തിൽ മടങ്ങിയെത്തുമ്പോൾ ടീമിന്റെ ആരാധകരും ആവേശത്തിലാണ്.
Tags:
SPORTS
