പന്നിക്കോട് : കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ശിഹാബ് മാട്ടുമുറിയുടെ വികസന നേട്ടങ്ങള്‍ പരിചയപ്പെടുത്തി പ്രസിദ്ധീകരിച്ച വികസന പത്രിക മാട്ടുമുറി കോളനിയില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.
നന്മ വിളഞ്ഞ് നാട് വളര്‍ന്ന ഒരാണ്ട് എന്ന തലക്കെട്ടിലാണ് സപ്ലിമെന്റ് പുറത്തിറക്കിയത്. ഒരു വര്‍ഷം മുമ്പ് ശിഹാബ് മാട്ടുമുറിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയും മാട്ടുമുറി കോളനിവാസികള്‍ ചേര്‍ന്നായിരുന്നു പ്രകാശനം നിര്‍വഹിച്ചത്.
ഒന്നാം വാര്‍ഷികോപഹാരമായി ശിഹാബിന്റെ നേതൃത്വത്തില്‍ മൂന്ന് സ്‌നേഹവീടുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. സപ്ലിമെന്റ് പ്രകാശനത്തില്‍ ഫൈസല്‍ പുതുക്കുടി, സാലിം ജീറോഡ്, നിസാര്‍ പന്നിക്കോട്, പ്രജീഷ് മാട്ടുമുറി എന്നിവര്‍ സംബന്ധിച്ചു.
Tags:
KODIYATHUR
