കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിന് ഗ്രാമ പഞ്ചായത്ത് നൽകിയ അലമാരകളും, മേശ, കസേരകളും ഉപയോഗപ്പെടുത്തി ജി.എൽ.പി സ്കൂൾ കഴുത്തൂട്ടിപുറായ നവീകരിച്ച ലൈബ്രറി & ലാബ് ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി. റിയാസ് നിർവഹിച്ചു. സ്കൂൾ
പി.ടി.എ പ്രസിഡന്റ്
എ.കെ റാഫി അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ അബ്ദുൽ കലാം ആസാദ് മാസ്റ്റർ,
എസ്.എം.സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ, പി.ടി.എ അംഗങ്ങളായ വി.വി നൗഷാദ്, എ.കെ ഹാരിസ്, ഷമീർ ചാലക്കൽ,
ശിഹാബ് പറക്കുഴി, അബ്ദുൽ കരീം മാസ്റ്റർ, ഷൈജൽ മാസ്റ്റർ, രഹന ടീച്ചർ, റസിയ ടീച്ചർ, യുഷ് രിന ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
KODIYATHUR
