കൊടിയത്തൂർ : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചെറുവാടി റെയിഞ്ച് കൺവെൻഷനും മുഅല്ലിം സംഗമവും സംഘടിപ്പിച്ഛു.
വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹികം മദ്രസയിൽ കെ.എസ്.എ തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കെ.എം അബ്ദുൽഹമീദ് സാഹിബ് ഉൽഘാടനം ചെയ്തു.
റെയിഞ്ച് പരിധിയിലെ വിവിധ മദ്രസകളിൽ നിന്നായി അറുപതോളം അദ്ധ്യാപകർ പങ്കെടുത്ത ചടങ്ങിന്
യു മുഹമ്മദ് ഹാജി ആശംസകൾ നേർന്നു.
സെക്രട്ടറി ശിഹാബുദ്ധീൻ സഖാഫി സ്വാഗതവും മുനവ്വിർ ഫായിസ് സഖാഫി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR

