Trending

വേറിട്ട വ്യക്തി


✍️ഗിരീഷ് കാരക്കുറ്റി

എന്റെ അയൽവാസിയും, പ്രിയസുഹൃത്തും , നാട്ടുകാരനുമായ ഇല്ലക്കണ്ടി അസീസ് മാസ്റ്റർ വേറിട്ടൊരു വ്യക്തിത്വംതന്നെ.

കേരള ജനത ആവേശത്തോടെ നെഞ്ചേറ്റിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാ സംരംഭത്തിന് കരുത്തുപകർന്ന്, ഒരു നിയോഗം പോലെ  അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന , നിലമ്പൂരിലെ വീട്ടികുത്ത്  ജി എൽ പി സ്കൂളിലെ പ്രധാന അധ്യാപകനായി നിയോഗിക്കപ്പെട്ടതോടെ,  ആ ഗ്രാമത്തിന്റെ കൊടിമരം കണക്കെ ഇന്നുയർന്നു നില്ക്കുന്ന ജി എൽ പി സ്കൂളിന്   കരുത്തേകിയതദ്ദേഹമായിരുന്നു.

വെറും നൂറിൽപരം കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിന്ന്,  മികവിന്റെ കേന്ദ്രമായി 480 ൽപരം കുട്ടികളായുയർന്നു കേരളത്തിൻെറ ശ്രദ്ധാകേന്ദ്രമായ് മാറി കഴിഞ്ഞു .

സഹകരണവും  സഹവർത്തിത്വവും കൈമുതലാക്കി, മനസ്സിലുള്ള  ആശയങ്ങൾ ജനകീയ വൽക്കരിച്ച്, ചിറകുവെപ്പിച്ചു പറന്നുയരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അധ്യാപകനിലപ്പുറം നല്ലൊരു മോട്ടിവേറ്ററും,ട്രെയിനറും , സാമൂഹ്യപ്രവർത്തകനും ,മണ്ണുമാഫിയകൾക്കും മറ്റും മുമ്പിൽ പതറാതെ,അടിയുറച്ചു നിൽക്കുന്ന പരിസ്ഥിതി പ്രവർത്തകനും , അശരണന്റെ കണ്ണീരൊപ്പുന്ന ജീവകാരുണ്യ പ്രവർത്തകനും എല്ലാം മെല്ലാമാണ് അസീസ് മാസ്റ്റർ .

സംസ്ഥാന പിടിഎ അസോസിയേഷന്റെ മികച്ച പ്രൈമറി അധ്യാപക അവാർഡിനർഹനായ അദ്ദേഹത്തിന് ഇനിയും കൊടുമുടികൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കേരള സംസ്ഥാന പിടിഎ അസോസിയേഷൻ ഏർപ്പെടുത്തിയ , സംസ്ഥാനത്തെ ഏറ്റവും നല്ല പ്രൈമറി അധ്യാപക  അവാർഡിനർഹനായ കാരക്കുറ്റി ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്റർക്ക് സിപിഐഎം കാരക്കുറ്റി ബ്രാഞ്ച് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം, ശ്രീ ലിന്റോ ജോസഫ് എംഎൽഎ നിർവഹിക്കുന്നു. ഗിരീഷ് കാരക്കുറ്റി ,ബിജു വിളക്കോട്,അഖിൽ ദാസ് സി.കെ എന്നിവർ  സന്നിഹിതരായി

Previous Post Next Post
Italian Trulli
Italian Trulli