Trending

ഇടത് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍


ഇടത് സര്‍ക്കാറുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ തന്ത്രപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. ഇടത് സര്‍ക്കാറിനോട് വിദ്വേഷ സമീപനം സ്വീകരിക്കേണ്ടതില്ലെന്നും പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഒരു ഓണ്‍ലൈന്‍ ചാനലിനോട് സംസാരിക്കവെയാണ് പൂക്കോട്ടൂരിന്‍റെ രാഷ്ട്രീയ പ്രസ്താവന. 

ഇതാദ്യമായിട്ടാണ് സമസ്ത നേതാവ് ഇടതു സര്‍ക്കാരിന് പരസ്യ പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്. നേരത്തെ മുസ്ലിം ലീഗ് കമ്യൂണിസ്റ്റുകാരോട് സഹകരിക്കുന്നത് ഇസ്ലാമില്‍ നിന്നും വിശ്വാസികളെ അകറ്റുമെന്ന് പ്രചരിപ്പിച്ചിരുന്നു. വഖഫ് സമ്മേളനത്തില്‍ കെഎം ഷാജിയാണ് ഇത്തരമൊരു നിലപാട് മുന്നോട്ടുവെച്ചത്. ഈ നിലപാടിനെ പൂർണമായും തള്ളുന്നതാണ് പൂക്കോട്ടൂരിന്‍റെ പ്രസ്താവന. വിശ്വാസികളായവർ സിപിഐഎമ്മുമായി സഹകരിക്കുന്നുണ്ടെന്നും പൂക്കോട്ടൂർ വ്യക്തമാക്കുന്നു. 


'സമസ്ത കേരള സർക്കാരുമായി സഹകരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ദൈവ വിശ്വാസികളുണ്ട് അവരെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. വ്യത്യസ്ഥ സാഹചര്യത്തില്‍ ഇടതിനോടൊപ്പം നില്‍ക്കുന്നവരാണ് അവരൊക്കെ' പൂക്കോട്ടൂര്‍ പറയുന്നു. അതേസമയം കെ.എം ഷാജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് പൂക്കോട്ടൂരിന്‍റെ നിലപാട് ലീഗ്-സമസ്ത പോരിന് വഴിവെച്ചേക്കും. സമസ്തയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു തൊട്ടുകൂടായ്മയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

Previous Post Next Post
Italian Trulli
Italian Trulli