കൊടിയത്തൂര്‍ ഒന്നാം വാര്‍ഡില്‍ പൊളിഞ്ഞു വീഴാറായി അപകടാവസ്ഥയിരുന്ന വീട് ശ്രദ്ധയില്‍പെട്ട മെമ്പര്‍ ടി.കെ അബൂബക്കര്‍ മാസ്റ്ററുടെ അവസരോചിത ഇടപെടല്‍ നിത്യരോഗിയയായ വിധവയടങ്ങുന്ന കുടുംബത്തിന് വലിയ ആശ്വാസമായി.
മെമ്പറുടെ നേതൃത്വത്തില്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ സഹകരണത്തോടെ യുവാക്കള്‍ സേവന സന്നദ്ധരായി മുന്നോട്ട് വന്നപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.
പൊളിഞ്ഞുവീഴാറായ അടുക്കളഭാഗം അറ്റകുറ്റപണി വേഗത്തില്‍ തീര്‍ക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ ടി.കെ അബൂബക്കര്‍ നേതൃത്വം നല്‍കി. ഷാഹിദ് കാവില്‍, ഷബീര്‍ കൊളായില്‍, ഷാമില്‍ കെളായില്‍, ഫാസില്‍, ഷറഫുദീന്‍, നിമ്മി, ആഷിഖ് പി.വി, ഹാദി പി.വി, സത്താര്‍ വി.കെ. തുടങ്ങിയവര്‍ ശ്രമദാനത്തില്‍ പങ്കാളികളായി.
Tags:
KODIYATHUR
