Trending

പാലക്കോട്ട് പറമ്പ് - എള്ളങ്ങൽ റോഡ് ഉദ്ഘാടനം ചെയ്തു.


കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പതിനാറാം വാർഡിലെ  പാലക്കോട്ടുപറമ്പ് - എളളങ്ങൽ റോഡിൻ്റെ ഉദ്ഘാടനം നാട്ടുകാരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു.

 വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, കെ.ടി മൻസൂർ, ഇ.ആലിക്കുട്ടി, എൻ നസറുല്ല, ടി.ടി അബ്ദുറഹിമാൻ, ശരീഫ് എള്ളങ്ങൽ, ആലിക്കുട്ടി മാസ്റ്റർ ഇ, അർഷദ് ഖാൻ എ.കെ ഫഹീം ഇ, ഫായിസ് എം, സലാം എള്ളങ്ങൽ, അജ്മൽ പുതുക്കുടി, സലാഹുദ്ദീൻ, മുഷാൽ ഇ, എള്ളങ്ങൽ മുഹമ്മദ്, അജ്മൽ പി.കെ, ലത്തീഫ് പുൽപറമ്പിൽ, സബീൽ പി.പി ഫസീഹ് റഹ്മാൻ എള്ളങ്ങൽ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli