കൊടിയത്തൂർ : പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും പെയ്ൻ ആൻ്റ് പാലിയേറ്റീവ് യൂണിറ്റും സംയുക്തമായി പാലിയേറ്റിവ് സന്ദേശ റാലി സംഘടിപ്പിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാരംഭിച്ച റാലി കൊടിയത്തൂർ അങ്ങാടിയിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലുലത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ വാർഡ് അംഗങ്ങളായ ഫസൽ കൊടിയത്തൂർ
ആയിശ ചേലപ്പുറത്ത്, ടി.കെ അബൂബക്കർ, മറിയം കുട്ടിഹസ്സൻ, ബ്ലോക് അംഗം സുഹറ വെളളങ്ങോട്ട്,
ഡോ. ബിന്ദു, എം അബ്ദുറഹ്മാൻ, പി.എം നാസർ, ബിഷർ അമീൻ, പി.പി ഫൈസൽ, സലീം കൊളായി, മജീദ് മദനി, സലീം കൊളായി, ബഷീർ എ.എം, മജീദ് മദനി,
ശരീഫ് അമ്പലകണ്ടി, നിസാർ, ഷാനിൽ ഇ, അനസ് കാരാട്ട്, ആരിഫ്, ആലി ഇ, സലീജ സിസ്റ്റർ, നഫീസ ബാപ്പുട്ടി, റസീന, മറിയക്കുട്ടി കെ.വി എന്നിവർ നേതൃത്വം നൽകി.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ചിത്ര രചന മൽസരവും വാർഡുകൾ തോറും ബോധ വൽക്കരണ, ജനസമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു.
Tags:
KODIYATHUR
