പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഫിറോസ്പുര്‍ എസ്.എസ്.പിയെ സസ്പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനവേളയിലായിരുന്ന വന്‍ സുരക്ഷാ വീഴ്ച്ച. പ്രതിഷേധങ്ങള്‍ മൂലം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം വഴിയില്‍ കുടുങ്ങി. ജീവന്‍ തിരിച്ചുകിട്ടിയതില്‍ പഞ്ചാബ് മുഖ്യമന്ത്രിക്ക് നന്ദിയെന്ന് രോഷവും പരിഹാസവും കലര്‍ന്ന സ്വരത്തില്‍ മോദി പ്രതികരിച്ചു. ബിജെപിയുടെ പരിപാടിക്ക് ആളില്ലാത്തതിനാലാണ് മോദി മടങ്ങിയതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
പഞ്ചാബില്‍ വിവിധ വികസനപദ്ധതിക്ക് തുടക്കം കുറിക്കാനും ഫിറോസ്പുരില്‍ റാലില്‍ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭട്ടിന്‍ഡയില്‍ എത്തിയത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരത്തില്‍ ഹെലികോപ്റ്റലില്‍ പോകാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. മോശം കാലാവസ്ഥമൂലം പിന്നീട് യാത്ര റോഡ് മാര്‍ഗമാക്കാന്‍ തീരുമാനിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ പഞ്ചാബ് ഡിജിപിയോട് നിര്‍ദേശിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗം പ്രധാനമന്ത്രി യാത്ര തിരിക്കുകയും ദേശീയ രക്തസാക്ഷി സ്മാരത്തിന് 30 കിലോമീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടയുകയും ചെയ്തു.
20 മിനിറ്റോളം പ്രധാനമന്ത്രി റോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഫിറോസ്പുരിലെ റാലി അടക്കം ഉപേക്ഷിച്ച് ഭട്ടിന്‍ഡയിലേയ്ക്ക് മടങ്ങി. ജീവന്‍ തിരിച്ചുകിട്ടിയതില്‍ പഞ്ചാബ് മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ഭട്ടിന്‍ഡ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ വീഴ്ച്ചയില്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്‍റെ വാദം. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡഢ പറഞ്ഞു. തോല്‍വി ഭയന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ പരിപാടിക്ക് തുരങ്കംവയ്ക്കുകയാണെന്ന് നഡ്ഢ ആരോപിച്ചു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന റൂട്ട് പ്രതിഷേധക്കാര്‍ എങ്ങിനെ അറിഞ്ഞുവെന്നാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന ചോദ്യം. ആദ്യം കര്‍ഷകരെ കേള്‍ക്കൂ അതിന് ശേഷം റാലികള്‍ സംഘടിപ്പിക്കൂവെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജെവാല പ്രതികരിച്ചു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയശേഷമുള്ള മോദിയുടെ പഞ്ചാബിലെ ആദ്യ പരിപാടിയായിരുന്നു. ലഖിംപുര്‍ഖേരിയിലെ കര്‍ഷകകൂട്ടക്കൊല ചൂണ്ടിക്കാട്ടി ചില കര്‍ഷകസംഘനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.