എല്ലാ വിമാനങ്ങളും ലാൻഡ് ചെയ്യുന്നത് പിൻ ചക്രങ്ങളിൽ അല്ല. നാം സാധാരണയായി കാണുന്ന യാത്രാ,ചരക്ക് വിമാനങ്ങൾ എല്ലാം തന്നെ മുൻ ഭാഗത്ത് 1 സെറ്റ് ചക്രങ്ങളും , പിൻഭാഗത്ത് 2 മുതൽ 4 സെറ്റ് വരെ ചക്രങ്ങൾ ഉള്ളവയാണ്. ഈ വിമാനങ്ങളിൽ നേരെ മുൻചക്രത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചാൽ വിമാനത്തിന്റെ മുഴുവൻ ഭാരവും ആ ചക്രത്തിലേക്ക് വരികയും അത് വിമാനത്തിന്റെ മൊത്തം ബാലൻസിനെയും , വൈമാനികന്റെ നിയന്ത്രണത്തേയും സാരമായി ബാധിക്കും.
മറ്റൊരു സംഗതി, പറന്നു ഇറങ്ങാനായി വരുന്ന വിമാനത്തിന്റെ വേഗത റൺവേ (runway) യിൽ തൊടുന്നതിനു മുൻപായി പരമാവധി കുറയ്ക്കേണ്ടതായി ഉള്ളതിനാൽ ടച്ച് ഡൗണിന് മുമ്പായി വിമാനത്തിന്റെ മുൻഭാഗം മുകളിലേക്ക് ഉയർത്തുന്നത് വിമാനത്തിലുള്ള വായുവിന്റെ പ്രതിരോധം (angle of attack) കൂട്ടുകയും അത് ക്രമേണ വിമാനത്തിന്റെ വേഗത നന്നായി കുറച്ചു വൈമാനികന്റെ നിയന്ത്രണം കൂട്ടുകയും സുരക്ഷിത ലാൻഡിംഗ് നടത്തുകയും ചെയ്യും.
ചെറു വിമാനങ്ങളായ ബോയ്‌റോ AB 115 , രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ചെറു വിമാനങ്ങളും മുൻ ഭാഗത്തെ ചക്രങ്ങളിൽ ആണ് ലാൻഡ് ചെയ്തിരുന്നത് എങ്കിലും ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഘടനാപരമായ വ്യത്യാസം മൂലം ഈ വിമാനങ്ങൾക്ക് മുൻഭാഗത്ത് ഇരു വശങ്ങളിലുമായി ഓരോ ചക്രങ്ങളും പിൻ ഭാഗത്ത് ഒരു കൊച്ചു ചക്രവും ആണ് ഉള്ളത്.ആയതിനാൽ പൊതുവായി പറയാൻ കഴിയുന്ന ഒരു കാര്യം വിമാനങ്ങൾ എപ്പോഴും കൂടുതൽ സ്ഥിരതയുള്ള ലാൻഡിംഗ് നടത്തുന്നതിന് കൂടുതൽ ചക്രങ്ങൾ ഉള്ള ഭാഗം ആദ്യം നിലത്തു സ്പർശിക്കുന്ന രീതിയിൽ ലാൻഡ് ചെയ്യുന്നു.വിമാനങ്ങൾ രൂപകല്പന ചെയ്യുമ്പോൾ അവയുടെ ഗുരുത്വകർഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു എന്നതും ചക്രങ്ങളുടെ സ്ഥാനം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
Tags:
KNOWLEDGE