യാഥാർത്ഥ്യമാവുന്നത് വിദ്യാർത്ഥികൾക്കും കർഷകർക്കും ഏറെ ഉപകാരപ്രദമാവുന്ന റോഡ്,
കൊടിയത്തൂർ : മലയോര മേഖലയിലെ നിരവധി പേർക്ക് ഉപകാരപ്രദമായി ഒരു റോഡ് കൂടി യാഥാർത്ഥ്യമാവുന്നു. കൊടിയത്തൂർ കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന
കാരക്കുറ്റി (ഉണ്ണിമോയിൻ ഹാജി)കുറുപ്പും കണ്ടി റോഡിൻ്റെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി.
കാരക്കുറ്റി ഗവ: എൽ.പി സ്കൂളിലേക്കും കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലേക്കും കൊടിയത്തൂർ ഫാമിലി ഹെൽത് സെന്ററിലേക്കും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ റോഡ് യാഥാർത്ഥ്യമാവുന്നതോടെ സാധിക്കും. ഒപ്പം തന്നെ പ്രദേശത്തെ കർഷകർക്കും റോഡ് ഏറെ ഉപകാരപ്രദമാവും.
വയലിലേക്ക് ട്രാക്റ്റർ ഉൾപ്പെടെ ഇcപ്പാൾ ഇറക്കുന്നത് കാരക്കുറ്റി ഗ്രൗണ്ട് വഴിയാണ്. റോഡ് നിർമ്മാണം പൂർത്തിയാവുന്നതോടെ ഈ അവസ്ഥക്കും മാറ്റം വരും. എട്ട് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മൂന്നാം വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറയുടെ അവസരോചിതമായ ഇടപെടൽ റോഡ് പ്രവൃത്തിക്ക് ആക്കം കൂട്ടി.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പ്രവർത്തി ഉത്ഘാടനം നിർവഹിച്ചു. റോഡ് കമ്മിറ്റി ചെയർമാൻ ഉമ്മർ സുല്ലമി അധ്യക്ഷത വഹിച്ചു.
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന ഇടത്തിൽ, റോഡ് കമറ്റി കൺവീനർ എം.എ ബാബു, ബ്ലോക്ക് മെമ്പർ നദീറ, മൂന്നാം വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറി, പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, എം.എ അബ്ദുറഹിമാൻ ഹാജി, സി വി മുഹമ്മദ്, അഹമ്മദ് കുട്ടി, അഹമ്മദ് വി, ജെസ്‌ലി എ.പി, സി.പി അസിസ്, ജ്യോതി ബസു, സി.വി അബ്ദുറഹിമാൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു.
മുഹമ്മദ് കുന്നത്, സി.കെ സലാം, ആരിഫ് മുല്ലവീട്ടിൽ, ഉസ്സൻകുട്ടി കുയ്യിൽ, ഉസ്സൻകുട്ടി ഒ.കെ,
അബ്ദുറഹിമാൻ, രവി ഉള്ളാട്ടിൽ ശുകൂർ മുട്ടാത്ത്, മൊയ്‌ദീൻ ഹാജി എടക്കണ്ടി, സിപി മമ്മത് എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR
