കൊടിയത്തൂർ : ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഘടനയായ പരിവാർ കൊടിയത്തൂർ പഞ്ചായത്ത് ഘടകം. പഞ്ചായത്തിലെ സ്പഷ്യൽ കുടുംബശ്രീ യൂണിറ്റുകൾക്ക് സൗജന്യമായി പച്ചക്കറി വിത്തും ജൈവ വള കിറ്റും ഉറുമാൻ പഴ തൈയും നൽകി.
പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊടിയത്തൂർ കൃഷി ഓഫീസർ കെ.ടി ഫെബിത നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ രജീഷ് അധ്യക്ഷത വഹിച്ചു.
പരിവാർ സെക്രട്ടറി ജാഫർ ടി.കെ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സൂപ്പർവൈസർ സുജാത,
അഗ്രികൾച്ചർ അസി: ഓഫീസർ ജാഫർ,
പി.എം നാസർ മാസ്റ്റർ,
അസീസ് കാരക്കുറ്റി,
ബഷീർ കണ്ട ങ്ങൽ, കരീം എരഞ്ഞിമാവ്,
മുഹമ്മദ് ഗോതമ്പ് റോഡ് എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR
