കാരശ്ശേരി : മുസ് ലിം യൂത്ത് ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി ആവിഷ്കരിച്ച സംഘടന ശാക്തീകരണ ക്യാമ്പയിൻ 'ഹൃദയങ്ങളിലേക്ക്' ഭാഗമായി കാരശ്ശേരി ശാഖാ പ്രവർത്തക സംഗമം നടന്നു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ നിസാം കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഇ.കെ നാസർ അധ്യക്ഷനായി.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി.മുഹ്സിൻ മുഖ്യപ്രഭാഷണം നടത്തി.
ഡോ. ടി.പി റാഷിദ്, ഷൈജൽ മുട്ടാത്ത്, അബു സുഫിയാൻ, വി.പി ഷഫീഖ്, കെ.പി മൻസൂർ, ബഷീർ മാട്ടറ സംസാരിച്ചു.
സംഗമത്തിൽ ശാഖാ കമ്മറ്റി പുനസംഘടിപ്പിച്ചു. പ്രസിഡൻ്റായി ഷൈജൽ മുട്ടാത്ത് ജനറൽ സെക്രട്ടറിയായി അബു സുഫിയാൻ ട്രഷററായി ടി.ടി ഷാൽബിൻ വൈസ് പ്രസിഡൻറുമാരായി സി.കെ ഷാഫി, ഹിദാഷ് പറശ്ശേരി സെക്രട്ടറിമാരായി ഇ.കെ സുഹൈൽ, വി.പി ഫായിസ് എന്നിവരെ തെരഞ്ഞെടുത്തു.
Tags:
MUKKAM
