Trending

കെഎസ്‌ആര്‍ടിസിയില്‍ കുറഞ്ഞ ശമ്ബളം 23000 രൂപ; പത്ത് വര്‍ഷത്തിനു ശേഷം ശമ്ബള പരിഷ്ക്കരണം


തിരുവനന്തപുരം: ദീര്‍ഘ നാളത്തെ കെ എസ് ആര്‍ടി സി (KSRTC) ജീവനക്കാരുടെ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമായി. 8730 രൂപയായിരുന്ന അടിസ്ഥാന ശമ്ബളമാണ് സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമായി ഉയര്‍ന്നത്.ക്ഷാമബത്തയടക്കം ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു. കൂടാതെ കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ വനിത ജീവനക്കാര്‍ക്കും പ്രസവ അവധിയില്‍ ചൈല്‍ഡ് കെയര്‍ ആനുകൂല്യമായി 5000 രൂപ നല്‍കും. ഡ്രൈവര്‍മാര്‍ക്ക് മാസം 20 ഡ്യൂട്ടിയ്ക്ക് 50 രൂപ അധികമായി നല്‍കും. അധികമുള്ള ഡ്യൂട്ടിയക്ക് 100 രൂപ വീതവും നല്‍കും. വര്‍ഷം കുറഞ്ഞത് 190 ഡ്യൂട്ടി നിര്‍ബന്ധമാക്കുകയും ചെയ്തു.

ശമ്ബളപരിഷക്കരണം നടപ്പിലായതോടെ മാസം 16 കോടി അധിക ബാധ്യത സര്‍ക്കാരിന് വരും . ശമ്ബളപരിഷ്ക്കരണം യാഥാര്‍ത്ഥ്യമായതില്‍ തൊഴിലാളി നേതാക്കള്‍ നന്ദി അറിയിച്ചു. ഒപ്പം പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. 500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയും സൃഷ്ടിച്ചു

കരാറിലെ വിശദാംശങ്ങള്‍ ഇങ്ങനെ

മാസ്റ്റര്‍ സ്‌കെയില്‍ സര്‍ക്കാരിലേതുപോലെ 11-ാം ശമ്ബളകമ്മീഷന്‍ സ്‌കെയില്‍ 23000 - 700(7) - 27900 - 800(4) - 31100 - 900(8) - 38300 - 1000(4) - 42300 - 1100(5) - 47800 - 1200(4) - 52600 - 1300(3) - 56500 - 1400(3) - 60700 - 1500(3) - 65200 - 1600(3) - 70000 - 1800(5) - 79000 - 2000(5) - 89000 - 2200(4) - 97800 - 2500(3) - 105300.

ലയന ഡി.എ- നിലവിലെ അടിസ്ഥാന ശമ്ബളത്തോടൊപ്പം 137%.

വീട്ടുവാടക ബത്ത- പരിഷ്ക്കരിച്ച അടിസ്ഥാന ശമ്ബളത്തിന്റെ 4% (നാല് ശതമാനം) എന്ന നിരക്കില്‍ കുറഞ്ഞത് 1,200 (ആയിരത്തി ഇരുന്നൂറ്) രൂപയും പരമാവധി 5,000 (അയ്യായിരം) രൂപയും പ്രതിമാസം വീട്ടുവാടക അലവന്‍സ് നല്‍കും.

ഫിറ്റ്‌മെന്റ് സര്‍ക്കാരില്‍ നിശ്ചയിച്ചതുപോലെ 10%

DCRG -നിലവിലെ 7 ലക്ഷത്തില്‍ നിന്നും 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.

CVP (കമ്യുട്ടേഷന്‍) -നിലവിലെ 20% തുടരും.

പ്രാബല്യ തീയതി- 01-6-2021 മുതല്‍ അഞ്ച് (5) വര്‍ഷം.

സാമ്ബത്തിക ആനുകൂല്യം അനുവദിക്കുന്ന തീയതി നിര്‍ദ്ദിഷ്ട ശമ്ബളപരിഷ്ക്കരണത്തിന്റെ സാമ്ബത്തികാനുകൂല്യം 01-1-2022 മുതല്‍ ആയിരിക്കും. (2022 ഫെബ്രുവരിയില്‍ ലഭിയ്ക്കുന്ന ശമ്ബളത്തോടൊപ്പം).

ഡ്രൈവര്‍മാര്‍ക്കുള്ള അധികബത്ത പ്രതിമാസം 20 ഡ്യൂട്ടി എങ്കിലും ചെയ്യുന്ന ഡ്രൈവര്‍ക്ക് പ്രതി ഡ്യൂട്ടിക്ക്- 50 രൂപ വീതവും 20ല്‍ അധികം ചെയ്യുന്ന ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതവും കണക്കാക്കി ശമ്ബളത്തോടൊപ്പം അധിക ബത്തയായി അനുവദിക്കുന്നതാണ്.

Previous Post Next Post
Italian Trulli
Italian Trulli