കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി പതിനാറാം വാർഡിലെ അപേക്ഷ നൽകിയ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും സൗജന്യമായി കോഴികുഞ്ഞുങ്ങളെ നൽകി.
സൗത്ത് കൊടിയത്തൂരിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ കുടുംബശ്രീ അംഗത്തിന് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് കുടുംബശ്രീ എ.ഡി.എസ് ഹാജറ, അബ്ദുറഹിമാൻ കണിയാത്ത്,റഷീദ് ചേപ്പാലി,പി.പി ഉണ്ണിക്കമ്മു, അബ്ദുല്ല തറമ്മൽ എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR
