കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ കോഴിക്കുളം-ചാത്തപറമ്പ് റോഡിൻ്റെ പൊട്ടിപ്പൊളിഞ്ഞതും, ശക്തമായ മഴയിൽ ഒലിച്ചുപോയതുമായ ഭാഗങ്ങൾ കോൺഗ്രീറ്റും ടാറിംഗിങ്ങും ചെയ്ത് നവീകരിക്കുന്നതിൻ്റെ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ നിർവ്വഹിച്ചു.
ചടങ്ങിൽ എൻ.കെ ഷമീർ,സി.പി സൈഫുദ്ദീൻ, അബ്ദുസ്സലാം, സി.പി മുഹമ്മദ്,അൻസൽ, റിസ്‌വാൻ, മറ്റു പ്രദേശവാസികൾ പങ്കെടുത്തു.
Tags:
KODIYATHUR
