കോഴിക്കോട് : ബേപ്പൂർ ഫെസ്റ്റുമായി ബന്ധപ്പെട്ട് ഡ്രീം ചാലിയാറും റോവൈസ് കീഴുപറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ ഫെസ്റ്റുകൾക്ക് ഇന്ന് തുടക്കമാകും.
ബേപ്പൂർ എംഎൽഎയും ടൂറിസം വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ ഡ്രീം പ്രോജക്ടായ ബേപ്പൂർ ഫെസ്റ്റ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇന്ന് കൈറ്റ് ഫെസ്റ്റോട് കൂടി നടക്കുന്ന ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടിയായിരിക്കും ബേപ്പൂരിൽ നടക്കുക
വൺ ഇന്ത്യാ കൈറ്റിന്റെ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ് ഇന്നുമുതൽ മൂന്നുദിവസം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി നൂറോളം കൈറ്റ് പ്രതിനിധികൾ മത്സരത്തിൽ പങ്കെടുക്കും. അതോടപ്പം ഈ വരുന്ന 29 ആം തീയതി ഉച്ചക്ക് 1 മണി മുതൽ സി കെ ടി യുവിന്റെ സഹകരണത്തോടുകൂടി ചാലിയാറിന്റെ ഓളങ്ങളിൽ കീറിമുറിച്ചു നടക്കുന്ന മലബാറിലെ ഏറ്റവും വലിയ ജലമാമാങ്കവും അരങ്ങേറും.എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്നേഹപ്പൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി നേതാക്കളായ ക്യാപ്റ്റൻ ഹരിദാസ്, അബ്ദുള്ള മാളിയേക്കൽ, വൈ പി നാസർ , ഗുലാം ഹുസൈൻ കൊളക്കാടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
