മണാശ്ശേരി:എം എ എം ഒ കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന ക്യാമ്പ് മുക്കം നഗരസഭ അധ്യക്ഷന്‍ പി ടി ബാബു ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സാമൂഹ്യ ബോധവും പ്രതിബദ്ധതയും ഏഴു ദിവസത്തെ ക്യാമ്പിനപ്പുറം ഭാവി ജീവിതത്തിലും കാത്തു സൂക്ഷിക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങില്‍ കോളേജ് IQAC കോർഡിനേറ്റർ ഡോ.അജ്മൽ മുഈൻ അധ്യക്ഷപ്രസംഗം നടത്തി. കോളേജ് മാനേജ്‍മെന്റ് പ്രതിനിധി അബ്‌ദുല്ല കോയ ഹാജി, മുക്കം നഗരസഭ കൗൺസിലർ ബിജുന മോഹനൻ, കോളേജ് പി ടി എ പ്രതിനിധി റസാഖ് കൊടിയത്തൂർ, കോളേജ് അലുംനി പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാൻ, കോളേജ് സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ കെ എച്ച്, കോളേജ് ഭാരവാഹിയായ ഹസ്സൻ കോയ,തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫസര്‍ ഷമീറ പി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് അനീസ് പി സി നന്ദിയും പറഞ്ഞു.
Tags:
MUKKAM
