കിഴക്കമ്ബലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ആക്രമണവുമായി ബന്ധപ്പെട്ട് കിറ്റെക്സ് ചെയര്‍മാന്‍ സാബു ജേക്കബിനെതിരെ വിമര്‍ശനവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍
കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകള്‍ക്ക് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സ്വന്തം സ്ഥലം നല്‍കി താമസിപ്പിക്കുന്നവര്‍ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണെന്നും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനും സാബു ജേക്കബിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കിഴക്കമ്ബലത്ത് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കിറ്റക്‌സ് കമ്ബനിക്കാണെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. കിറ്റക്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്ബനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു. കമ്ബനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപില്‍ നടന്ന തര്‍ക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്.
ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സ് തൊഴിലാളികൾ കിഴക്കമ്പലത്തു നടത്തിയ അഴിഞ്ഞാട്ടം ഗുരുതരമായ സാമൂഹിക പ്രശ്നമാണെന്നും അഴിഞ്ഞാട്ടത്തിനു കൂട്ടുനിന്ന കിറ്റക്സ് മാനേജ്മെന്റ്നെതിരെ കേസ് എടുക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സനൂപ് പട്ടിമറ്റം ആവശ്യപ്പെട്ടു.
കിറ്റക്സ് തൊഴിലാളികളെ ഗുണ്ടകളെ പോലെയാണ് മാനേജ്മെന്റ് വളർത്തുന്നത്. പോലിസ് ജീപ്പ് കത്തിക്കുകയും മറ്റൊരു ജീപ്പ് അടിച്ചു തകർക്കുകയും സിഐ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്ത സംഭവം അതീവ ഗുരുതരമാണ്.
കിറ്റക്സ് സ്ഥാപനം തന്നെ ഒരു രൂക്ഷമായ സാമൂഹിക പ്രശ്നമാണ്.മണ്ണിനേയും ഭൂമിയെയും ചൂഷണം ചെയ്തു ജനങ്ങളുടെ സമാധാന ജീവിതം തകർക്കുന്ന സ്ഥാപനത്തിന്റെ തൊഴിലാളികൾ ഇപ്പോൾ ഒരു സാമൂഹിക പ്രശ്നമായി മാറി കൊണ്ടിരിക്കുകയാണ്.
ഈ വിഷയത്തിൽ പോലിസ് അനാസ്ഥ അവസാനിപ്പിക്കണമെന്നും കുറ്റക്കാരായ പ്രതികളെ മാത്രമല്ല ഉത്തരവാദികളായ മാനേജ്മെന്റ്നെതിരെ കൂടി കേസ് എടുക്കാൻ തയ്യാറാവണമെന്നും ഈ ആവശ്യം ഉന്നയിച്ചു നാളെ കിറ്റക്സ് കമ്പനിയിലേക്ക് ജനകീയ മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
