Trending

സ്പാനിഷ് യുവതാരം ഫെറാൻ ടോറസിനെ സ്വന്തമാക്കി ബാഴ്സലോണ


ബാഴ്സലോണ : സ്പാനിഷ് യുവതാരം ഫെറാൻ ടോറസിനെ സ്വന്തമാക്കി ബാഴ്സലോണ. മാഞ്ചെസ്റ്റർ സിറ്റിയിൽ നിന്നാണ് ടോറസ് ബാഴ്സയിലെത്തിയത്.
ശാരീരിക പരിശോധനയ്ക്ക് ശേഷം ടോറസ് ടീമിനൊപ്പം ചേരും. പിന്നാലെ ബാഴ്സലോണ ഔദ്യോഗികമായി വാർത്ത പുറത്തുവിടും. മാഞ്ചെസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞതോടെ പലപ്പോഴും ടോറസ് സൈഡ് ബെഞ്ചിലായിരുന്നു.

കണങ്കാലിന് പരിക്കേറ്റതിനേത്തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ടോറസ് വിശ്രമത്തിലാണ്. അടുത്തയാഴ്ച കളിക്കളത്തിലേക്ക് മടങ്ങിവരാനാകുമെന്ന് താരം പ്രതീക്ഷിക്കുന്നു. സിറ്റിയ്ക്ക് വേണ്ടി 28 മത്സരങ്ങൾ കളിച്ച ഈ മുന്നേറ്റതാരം ഒൻപത് ഗോളുകൾ നേടിയിട്ടുണ്ട്. സ്പാനിഷ് ക്ലബ് വലൻസിയയിൽ നിന്നാണ് ടോറസ് സിറ്റിയിലെത്തിയത്.സ്പാനിഷ് യുവതാരം ഫെറാൻ ടോറസിനെ സ്വന്തമാക്കി ബാഴ്സലോണ
Previous Post Next Post
Italian Trulli
Italian Trulli