മുക്കം : യുവകലാസാഹിതി തിരുവമ്പാടി മണ്ഡലം കൺവെൻഷൻ മുക്കത്ത് നടന്നു. യുവകലാസാഹിതി ജില്ലാ ട്രെഷറർ ഡോ. വി.എൻ സന്തോഷ് കുമാർ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.
മാനുഷികമൂല്യങ്ങൾ അന്യം നിന്ന് പോയ്കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ മാനവികതക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന യുവകലാസാഹിതിയെ പോലുള്ള സംഘടനകളുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്ന് ഡോ. സന്തോഷ് പറഞ്ഞു.
ഷക്കീബ് കൊളക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ കണ്ണൻ, വാഹിദ് കെ, നൗഷാദ് വി.വി, പി.കെ സതി, ശിവദാസൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ആഘാത പഠനവും കൃത്യമായ കൂടിയാലോചനകളും ഇല്ലാതെ തിടുക്കത്തിൽ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ യോഗത്തിൽ പ്രമേയം പാസാക്കി.
ഷക്കീബ് കൊളക്കാടനെ പുതിയ പ്രസിഡന്റായും രമേശനെ സെക്രട്ടറി ആയും തെരെഞ്ഞെടുത്തു. രമേശൻ സ്വാഗതവും വി.വി നൗഷാദ് നന്ദിയും രേഖപ്പെടുത്തി.
Tags:
KODIYATHUR
