Trending

ജിഫ്രി തങ്ങൾക്ക് എതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ മുസ്ലിം ലീഗ്: ഡി.വൈ.എഫ്.ഐ


ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ഡി.വൈ.എഫ്.ഐ. മുത്തുക്കോയ തങ്ങൾക്ക് എതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ മുസ്‌‍‍ലിം ലീഗാണെന്നും രാഷ്ട്രീയ വിഷയങ്ങൾക്ക് അപ്പുറത്ത് മതരാഷ്ട്രത്തിനായി പ്രവർത്തിക്കുന്നവർ ലീഗിൽ കൂടിവരുന്നുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. 

ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് വധഭീഷണി.വധഭീഷണിയെ ഡിവൈഎഫ് ഐ അപലപിക്കുന്നു. ലീഗ് നടത്തുന്ന വർഗീയ നീക്കം കേരളം ജാഗ്രതയോടെ കാണണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലപ്പുറം ആനക്കയത്ത് സമസ്തയുടെ കീഴിലുള്ള ഒരു കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്. ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിർന്ന നേതാവുമായിരുന്ന സി.എം അബദുല്ല മൗലവിയുടെ സ്ഥിതിയുണ്ടാകുമെന്നായിരുന്നു അജ്ഞാത ഫോണ്‍ സന്ദേശം. 

Previous Post Next Post
Italian Trulli
Italian Trulli