കൊടിയത്തൂർ :സംസ്ഥാന കർഷക ക്ഷേമ വകുപ്പ് നാളികേര വികസനത്തിനായി കൊടിയത്തൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് നിർവ്വഹിച്ചു. തുടർച്ചയായ 3 വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയിൽ 76 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് നാളികേര കർഷകർക്ക് ലഭിക്കുക.
പരിപാടിയിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി പി ജമീല തുടങ്ങി ജനപ്രതിനിധികൾ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.മുതിർന്ന കർഷകനായ ആലിഹസ്സൻ പൂളക്കത്തൊടിയെ ചടങ്ങിൽ ആദരിച്ചു
Tags:
KODIYATHUR
