Trending

കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും: ഉറപ്പുമായി എം എ യൂസഫലി


കോഴിക്കോട് കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എംഎ. യൂസഫലി. മീഞ്ചന്തയിൽ തുടങ്ങാൻ പോകുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
ആയിരകണക്കിന് ആളുകൾക്ക് ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കുമെന്നും എം.എ. യൂസഫലി പറഞ്ഞു .കോഴിക്കോട്ടെ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേരളത്തിൽ കൂടുതൽ മാളുകൾ പ്രവർത്തന സജ്ജമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രമുഖ ഷോപ്പിങ് കോംപ്ലക്സ് നിർമാതാക്കളായ ലുലു ഗ്രൂപ്പ്. തിരുവന്തപുരത്തും കൊച്ചിക്കും പിന്നാലെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്ഥാപിക്കുക എന്നതാണ് ലുലു ഗ്രൂപ്പിന്റെ അടുത്ത ലക്ഷ്യമെന്ന് എം.എ യൂസഫലി പറഞ്ഞു.
എന്നാൽ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ ലുലു ഗ്രൂപ്പ് പുതിയ കൂടതൽ പദ്ധതികൾ കൊണ്ടുവരുമെന്നും കോഴിക്കോട്, കോട്ടയം ജില്ലകളിൽ മാളുകൾ നിർമിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli