കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ വഴി വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതിയ്ക്ക് തുടക്കമായി.
ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി കുടുംബശ്രീ വഴി വാർഡുകളിൽ ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ വീടുകളില്‍ പ്രാദേശിക കാര്‍ഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിഷരഹിത പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യും.
പദ്ധതിയുടെ വാർഡ്തല ഉദ്ഘാടനം മെമ്പർ ഫസൽ കൊടിയത്തൂർ നിർവ്വഹിച്ചു. കുടുംബശ്രീ ആർ.പി മിനി, പതിനാറാം വാർഡ് കുടുംബശ്രീ എ.ഡി.എസ് ഹാജറ, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.
Tags:
KODIYATHUR
