തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് രാത്രി 10 മണിക്ക് ശേഷം നിരോധനം എന്ന വ്യാജ പ്രചാരണത്തിന് മറുപടിയുമായി കേരള പൊലീസ്. ക്രിസ്തുമസ് കരോളുകള്‍ക്ക് ഇതുിവരെ കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
സമൂഹമാധ്യമത്തിലെ നിരവധി ഗ്രൂപ്പുകളിലാണ് കേരളത്തില്‍ രാത്രി 10 മണിമുതല്‍ ക്രിസ്തുമസ് കരോള്‍ നിരോധിച്ചു എന്ന് കാണിച്ച് പത്ര കട്ടിംഗിന്റെ രൂപത്തില്‍ പ്രചാരണം നടത്തിയത്. പൊലീസ് അത്തരം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഒരു പത്ര വാര്‍ത്ത കട്ടിംഗിന്റെ രൂപത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. കരോളിന് നിയന്ത്രണം, പത്ത് മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍ സാന്റയടക്കം അറസ്റ്റിലാകുമെന്നാണ് വാര്‍ത്തയുടെ തലക്കെട്ടില്‍ പറയുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ആര്‍ട്ടിക്കിളിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ വച്ചാണ് പൊലീസ് ഇത് വ്യാജ പ്രചാരണമാണെന്ന് പറഞ്ഞത്. നാടെങ്ങും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിലാണ്. ഡിസംബര്‍ 20 മുതല്‍ തന്നെ ക്രിസ്തുമസ് ആഘോഷങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിരുന്നു. കരോള്‍ പോക്ക് ഉള്‍പ്പെടെ ആരംഭിച്ചിരുന്നു.
ഏകദേശം പൂലര്‍ച്ചെ രണ്ട് മുതല്‍ മൂന്ന് മണിവരെയൊക്കെ കേരളത്തില്‍ കരോള്‍ സംഘം ഉണ്ടാകാറുണ്ട്. ഈ പ്രചാരണം സംബന്ധിച്ച് നിരവധി പേരാണ് പൊലീസ് കണ്ട്രോള്‍ റൂമിലേക്ക് വിളിച്ച് അന്വേഷിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങള്‍ കേരളത്തില്‍ യാതൊരു നിബന്ധനകളോ, നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം കര്‍ണാടക, ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ പൊതു നിരത്തുകളിലെ ആഘോഷങ്ങള്‍ക്കും കൂടിചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പബ്ബുകളിലും, റസ്റ്റോറന്റുകളിലും 50 ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാമെന്നും പ്രത്യേക പരിപാടികളായ ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്നും അത് അപ്പാര്‍ട്ട്‌മെന്റുകളിലും അനുവദിക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു.
