Trending

സംശയം റമ്പൂട്ടാനില്‍ തന്നെ; വവ്വാലുകളുടെ ആവാസ വ്യവസ്ഥയും കണ്ടെത്തി- വീണ ജോര്‍ജ്‌




ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടി കഴിച്ച റംമ്പൂട്ടാൻ തന്നെയാവും കാരണമെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ആരോഗ്യ വകുപ്പ്. കുട്ടി റംമ്പൂട്ടാൻ കഴിച്ചിരുന്നു. മാത്രമല്ല കട്ടിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ഫലം നെഗറ്റീവ് കൂടി ആയതോടെയാണ് റംമ്പൂട്ടാൻ തന്നെയാവും രോഗ കാരണമെന്ന നിഗമനത്തിലേക്ക് ബന്ധപ്പെട്ടവർ എത്തുന്നത്.


ബന്ധുവീട്ടിൽ നിന്നായിരുന്നു കട്ടി റംമ്പൂട്ടാൻ കഴിച്ചത്. ഒപ്പം തൊട്ടടുത്തായി വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് പകർച്ച വ്യാധികൾ പ്രത്യേകിച്ച് നിപ്പ രണ്ടാമതും റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോടിനെ പ്രത്യേക ജാഗ്രതയോടെ കാണുമെന്ന് ആരോഗ്യ മന്ത്രി മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.


Previous Post Next Post
Italian Trulli
Italian Trulli