കൊടിയത്തൂർ: സലഫി സ്കൂളിലെ പിടിഎ /എം.ടി.എ സംയുക്ത ഒത്തുചേരൽ "ജോയ്ഫുൾ മോണിംഗ്" എന്ന പേരിൽ തുടക്കം കുറിച്ചു. ചടങ്ങുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഈ വർഷം എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുളള അംഗീകാരപത്ര സമർപ്പണം, ബ്രെയിൻ ബാറ്റിൽ മത്സരം, സ്മാർട്ട് ടെക്നിക്സ് അവതരണം തുടങ്ങിയ പരിപാടികളിലൂടെയാണ് ഒത്തുചേരൽ നീങ്ങിയത്.
അംഗീകാരപത്ര സമർപ്പണം ഡോ. എൻ.കെ മുനീർ നിർവഹിച്ചു. പി.സി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം സ്വാഗതവും വി. അബ്ദൽ കരിം മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
EDUCATION