Trending

ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്റർക്ക് തണലിൻ്റെ ആദരം.

കൊടിയത്തൂർ: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അബ്ദുൽ അസീസ് മാസ്റ്റർക്ക് കാരക്കുറ്റി തണൽ റെസിഡൻ്റ്സ് അസോസിയേഷൻ ഊഷ്മളമായ സ്വീകരണം നൽകി.
തണൽ പ്രസിഡൻ്റ് അൽഫ റസ്സാഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ എ. പി. മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

അഡ്വ: ഉമർ പുതിയോട്ടിൽ, വി.കെ അബ്ദുല്ല, അഷ്‌റഫ് പേക്കാടൻ, പി.കെ വൈശാഖ്, ജാസ്‌മിൻ ഇർഷാദ്, കെ റാഷിഖ്, എം അഹമ്മദ് കുട്ടി, പി.പി സുനിൽ, പി.കെ ശശി തുടങ്ങിയവർ ആശംസകൾ നേർന്നു. അബ്ദുൽ അസീസ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി. തണൽ സെക്രട്ടറി പി.ടി അബൂബക്കർ സ്വാഗതവും ട്രഷറർ എ എം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli