Trending

കേരള സ്‌കൂൾ കായിക മേള:' ജെൻസി കുതിപ്പ് ' സപ്ലിമെൻ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

കോഴിക്കോട്: എൻ ഐ ടി ഗ്രൗണ്ടിൽ നടക്കുന്ന കേരള സ്‌കൂൾ കായിക മേളയോടനുബന്ധിച്ച് മീഡിയ കമ്മറ്റി പ്രസിദ്ധീകരിച്ച 'ജെൻസി കുതിപ്പ്' സപ്ലിമെൻ്റ് മുഖ്യമന്ത്രി വിഡി സതീശൻ പ്രകാശനം ചെയ്തു. കമ്മറ്റി ചെയർമാൻ അഡ്വ. ഫൈസൽ ബാബു എം എൽ എ ഏറ്റുവാങ്ങി. 

കൃഷിമന്ത്രി അഡ്വ. ടി സിദ്ദീഖ്, സംഘാടക സമിതി ചെയർമാൻ റസാഖ് മാസ്റ്റർ എം എൽ എ, പാറക്കൽ അബ്‌ദുല്ല എം എൽ എ, പി കെ ഫിറോസ് എം എൽ എ, 
മീഡിയ കമ്മറ്റി കൺവീനർ പി കെ അബ്‌ദു സത്താർ, ജോയിൻ്റ് കൺവീനർമാരായ എം പി ഫാസിൽ, പി കെ എം ഹിബത്തുല്ല, സപ്ലിമെൻ്റ് ചീഫ് എഡിറ്റർ എൻ പി എ കബീർ, കമ്മറ്റിയംഗങ്ങളായ കെ കെ സുബൈർ മടവൂർ, ടി കെ ജുമാൻ, അബ്ദുല്ല മാനൊടുകയിൽ, ഇ സി നൗഷാദ്, ശിവപ്രസാദ് എലാശ്ശേരി, കെ പി മുജീബുറഹ്മാൻ, പി ജിമേഷ്, ടി കെ നൗഷാദ്, ലത്തീഫ് മലോറം, പി എം മുഹമ്മദലി, പി പി അബ്ദുൽ ഖയ്യൂം, എ ഷജീർ എന്നിവർ സംബന്ധിച്ചു.

ഫോട്ടാ: കേരള സ്‌കൂൾ കായിക മേളയോടനുബന്ധിച്ച് മീഡിയ കമ്മറ്റി പ്രസിദ്ധീകരിച്ച 'ജെൻസി കുതിപ്പ്' സപ്ലിമെൻ്റ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli