Trending

മർക്കസ് ഗേൾസിൽ ഇനി ഡിജിറ്റൽ സ്ക്വയറും.

കാരന്തൂർ: വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ കണ്ടെത്തിയും പ്രയോജനപ്പെടുത്തിയും വിദ്യാർത്ഥികളെ ഡിജിറ്റൽ യുഗത്തിൻ്റെ മുൻ നിരയിലെത്തിക്കുക ലക്ഷ്യമാക്കി മർക്കസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ തുടങ്ങി.
കുന്ദമംഗലം എ. ഇ. ഒ രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനധ്യാപകൻ നിയാസ് ചോല അധ്യക്ഷനായി. 

കൈറ്റ് മാസ്‌റ്റർ ട്രെയിനർ പി.സി അഷ്റഫ് പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ചു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി, എസ് ഐ ടി സി പി.കെ ഷാക്കിറ, കെ. പ്രീത, വി. സൗദാബീവി, പി എസ് ഐ ടി സി കെ.കെ ഷംന തുടങ്ങിയവർ സംസാരിച്ചു.

(✍️ന്യൂസ്: മജീദ് കൂളിമാട്)
Previous Post Next Post
Italian Trulli
Italian Trulli