കൊടിയത്തൂർ: പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വബോധത്തിന്റെയും സന്ദേശം പകർന്നുനൽകി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് വളണ്ടിയർമാർ സ്കൂൾ ക്യാമ്പസിൽ പ്രകൃതി സൗഹൃദ ഡസ്റ്റ്ബിൻ ഒരുക്കി. ഉപയോഗശൂന്യമായ വസ്തുക്കൾ പുനരുപയോഗിച്ചാണ് പരിസ്ഥിതി സൗഹൃദമായ ഡസ്റ്റ്ബിൻ തയ്യാറാക്കിയത്.
ക്യാമ്പസിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാനും മാലിന്യസംസ്‌കരണം ശീലമാക്കാനും വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക് സെക്രട്ടറി നികേഷ് കുമാർ പി പരിപാടി
ഉൽഘാടനം ചെയ്തു.
പ്രിൻസിപ്പൽ പിടി ഇസ്മായിൽ, സ്കൗട്ട് മാസ്റ്റർ സി.കെ ഉബൈദുള്ള, ഗൈഡ് ക്യാപ്റ്റൻ ഷഹർബാൻ കോട്ട തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ഫോട്ടോ: പ്രകൃതി സൗഹൃദ ഡസ്റ്റ്ബിൻ സ്കൗട്ട് ആൻഡ് ഗൈഡ് ഡിസ്ട്രിക്ട് സെക്രട്ടറി നികേഷ് കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
Tags:
EDUCATION