നെല്ലിക്കാപ്പറമ്പ്: കട്ടിരിച്ചാൽ അൽ മദ്രസത്തുൽ ഇസ്‌ലാമിയ്യ സാഹിത്യസമാജം '26 ൻ്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും വിദ്യാർഥിനേതാക്കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. സി.എച്ച്.ആർ.ഡി ട്രെയിനർ റഊഫ് കാരമൂല സാഹിത്യ സമാജത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മജ്‌ലിസ് പൊതു പരീക്ഷ, ഹിക്മ ടാലൻ്റ് എക്സാം, ഫസ്റ്റ് മിഡ് ടേം എക്സാം ടോപേഴ്‌സ് എന്നിവർക്കുള്ള ഉപഹാര സമർപ്പണോദ്ഘാടനം മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് പുതിയോട്ടിൽ, പുതിയ മദ്രസ വിദ്യാർഥി യൂണിയൻ നേതാക്കളായി തെരെഞ്ഞെടു ക്കപ്പെട്ടവർക്കുള്ള സ്വീകരണോദ്ഘാടനം സെക്രട്ടറി കുഞ്ഞാലി മൂലത്തും നിർവ്വഹിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് പി.കെ സുബൈർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ മുഹമദ് റഫീഖ് അധ്യക്ഷത വഹിച്ചു. കെ.ടി മജീദ് മാസ്റ്റർ, റജ്‌മത്ത് ടീച്ചർ, അബ്ദുല്ല മൂലത്ത്, മുസ്തഫ കെ.ടി, പി.വി.സി അഹ്‌മദ്, കെ.ടി നാസർ, പ്രസീന, സുമയ്യ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ ഗാന വിരുന്നും അരങ്ങേറി.
Tags:
EDUCATION