Trending

ചരിത്ര വിജയം: മുക്കം ഉപജില്ലാ സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിന്.

​കൊടിയത്തൂർ: മുക്കം ഉപജില്ലാ സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണമെന്റിൽ ചരിത്ര വിജയം നേടി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ആവേശകരമായ മത്സരങ്ങളിലൂടെയാണ് കൊടിയത്തൂരിന്റെ മിടുക്കികൾ എതിരാളികളെ കീഴടക്കി ഉപജില്ലാ കിരീചം ചൂടിയത്.

​നാടിന്റെയും സ്കൂളിന്റെയും യശസ്സ് വാനോളമുയർത്തിയ ഈ ചരിത്ര വിജയത്തിന് പിന്നിൽ സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ഫുട്ബോൾ അക്കാദമിയുടെ കഠിനാധ്വാനവും മികച്ച പരിശീലനവുമാണ് ഉള്ളത്. 

സ്കൂളിലെ പെൺകുട്ടികളുടെ ഫുട്ബോൾ മികവ് തെളിയിക്കുന്നതാണ് ഈ സമാനതകളില്ലാത്ത നേട്ടം.
​വിജയം നേടിയ കൊടിയത്തൂരിന്റെ പെൺപുലികളെയും അവർക്ക് പിന്നിൽ പ്രവർത്തിച്ച പരിശീലകരെയും പിടിഎ ഭാരവാഹികളെയും സ്കൂൾ അധികൃതരെയും നാടൊകെയും അഭിനന്ദനങ്ങളാൽ മൂടുകയാണ്. 

ഈ വിജയം വരും തലമുറകൾക്ക് വലിയൊരു പ്രചോദനമാകും എന്നതിൽ സംശയമില്ല. ഈ ചരിത്ര വിജയത്തിൽ പങ്കാളികളായ സ്കൂളിലെ കൊച്ചു മിടുക്കികൾക്കും അക്കാദമിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
Previous Post Next Post
Italian Trulli
Italian Trulli