Trending

ഹിരോഷിമ ദിനം: യുദ്ധവിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സംഗമവും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

സ്‌കൂളിൽ നേരത്തെ എൻ.എസ്.എസ് നിർമ്മിച്ച ഗാന്ധി സ്ക്വയറിൽ വിദ്യാർത്ഥികൾ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചും ലോക സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി. "യുദ്ധമല്ല, സമാധാനമാണ് മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ അടിത്തറ" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് എൻ.എസ്.എസ് വളണ്ടിയർമാർ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തത്.

പരിപാടിക്ക് പ്രിൻസിപ്പൽ പിടി ഇസമയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, നജ് വ ഹനീൻ, ഇർഷാദ് ഖാൻ, ഫഹദ് ചെറുപാടി വളണ്ടിയർമാരായ റസ്‌ല, ഹാദി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ: ഹിരോഷിമ ദിനത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രതിജ്ഞ.
Previous Post Next Post
Italian Trulli
Italian Trulli