Trending

ലോക ജനസംഖ്യ ദിനം, സെമിനാർ സംഘടിപ്പിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ലോക ജനസംഖ്യ ദിനാചരണത്തോടനുബന്ധിച്ച്, 'ജനസംഖ്യാ വർദ്ധനവും പ്രകൃതി വിഭവങ്ങളിലുള്ള സമ്മർദ്ദവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ചെറുവാടി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ഫാതിമ സുഫൈറ
പരിപാടി ഉദ്ഘാടനം ചെയ്തു. 

പ്രിൻസിപ്പൽ പി.ടി ഇസ്മയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, ഷിബിലി, നജ് വ ഹനീൻ, ഷഹർബാൻ കോട്ട, കെസി ലുഖ്മാൻ, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി വളണ്ടിയർമാരായ അബ്ദുൽ ഹാദി, റസ്‌ല, ഷഹദ, ഷഹന അൻവർ, ദിയ കെ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ച സെമിനാർ ഹെൽത്ത് ഇൻസ്പെക്ടർ ഫാത്തിമാ സുഫൈറ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli