Trending

കുമാരനെല്ലൂർ ഗവ എൽ പി സ്കൂൾ: നൂറാം വാർഷികാഘോഷ പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും നാളെ (ഞായർ).


മുക്കം: നൂറ് വർഷം പൂർത്തിയായ കുമാരനെല്ലൂർ ഗവ എൽ പി സ്കൂളിൻ്റെ ശതാബ്ദിയാഘോഷ പ്രഖ്യാപനം നാളെ (ഞായർ) സി.കെ കാസിം എം.എൽ.എ നിർവഹിക്കും. ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നാട്ടുകാരുടെയും രക്ഷിതാക്കളുടെയും യോഗത്തിൽ ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് ജി അബ്ദുൽ അക്ബർ, വൈസ് പ്രസിഡൻ്റ് എം ദിവ്യ, ആരോഗ്യ - വിദ്യാഭ്യാസ സ്‌ഥിരം സമിതി ചെയർപേഴ്സൺ അബുൽ ഹാരിഫ്, ജില്ല പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീർ ആലുങ്ങൽ, വാർഡ് മെമ്പർ മുഷീർ പട്ടാംകുന്നൻ തുടങ്ങി നിരവധി ജനപ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും.
Previous Post Next Post
Italian Trulli
Italian Trulli