കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി.
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സെക്യൂർ ക്ലിക്ക്' സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പി.കെ നവാസ് എം.എൽ.എ നിർവഹിച്ചു.
ഡിജിറ്റൽ ലോകത്തിന്റെ വ്യാപനത്തോടൊപ്പം വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിവിവരങ്ങളുടെ സുരക്ഷ, സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പിടിഎ പ്രസിഡണ്ട് നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ പിടി ഇസ്മായിൽ, ഹെഡ്മാസ്റ്റർ കെ പി മുഹമ്മദ്, പിടിഎ വൈസ് പ്രസിഡണ്ട് ഷെരീഫ് അമ്പലക്കണ്ടി, എസ്.എം.സി ചെയർമാൻ ഫസൽ ബാബു, പൂർവ്വ വിദ്യാർത്ഥി ചെയർമാൻ നൗഫൽ കട്ടയാട്ട്, ബിജു എം.എസ്, പ്രോഗ്രാം ഓഫീസർ കെ.ടി സലീം, ഉബൈദുള്ള സി.കെ തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, സൈബർ സുരക്ഷാ പ്രതിജ്ഞ, ഡിജിറ്റൽ സുരക്ഷാ സന്ദേശ പ്രചാരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു.
ഫോട്ടോ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ഡിജിറ്റൽ ബോധവൽക്കരണ ക്യാമ്പയിൻ "സെക്യൂർ ക്ലിക്" എംഎൽഎ പി കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു.
Tags:
EDUCATION