Trending

പ്രതിഭകളെ ആദരിച്ചു.

കെട്ടാങ്ങൽ: ഈസ്റ്റ്‌ മലയമ്മ കിസ്വ വനിതാ വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പ്ലസ് ടു, എസ്എസ്എൽസി, എൽ എസ് എസ്, യു എസ് എസ് വിജയികളെ ഉപഹാരം നൽകി ആദരിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഫസീല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുഹറ അമീർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പർ ഇ പി ബാബു മുഖ്യാതിഥിയായി. എൻ.പി ഹംസ മാസ്റ്റർ, ഷരീഫ് മലയമ്മ, എൻ.പി ഹമീദ് മാസ്റ്റർ, മൊയ്തു പീടിക കണ്ടി, കെ.കെ സൈനബ, പി. നുസ്രത്ത്, പി റസ്‌ല, കെ. നൂർജഹാൻ, റംല മൊയ്തു, ജംഷി സലീം, സി.എം ഖദീജ, ഷമീറ അബ്ദുള്ള, കെ.ടി സൈനബ, ഫാത്തിമ നാസർ, റംല കാസിo, ആയിഷ വി.കെ, സുബൈദ പി.സി, ഹിബ ഷെറിൻ സംസാരിച്ചു. മുംതാസ് ഹമീദ് സ്വാഗതവും ഷഫീന ഫൈസൽ നന്ദിയും പറഞ്ഞു.

ഫോട്ടോ: കിസ് വ വനിത വെൽഫയർ സൊസൈറ്റി സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കൽ പ്രോഗ്രാം ബ്ലോക്ക് പ്രസിഡണ്ട് സി.കെ ഫസീല ഉദ്‌ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli