Trending

കർഷക സംഘം എം.എൽ.എക്ക് നിവേദനം നൽകി.

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രകൃതി ക്ഷോഭത്തിൽ നാശ നഷ്ടം സംഭവിച്ച കർഷകർക്ക് യഥാ സമയം തക്കതായ നഷ്ടപരിഹാരം നൽകുക, വന്യ മൃഗങ്ങളിൽ നിന്ന് കൃഷിക്കും കർഷകർക്ക് സംരക്ഷണം നൽകുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭ്യമാക്കുക, വളങ്ങൾക്ക് വില കുറക്കുക, കർഷകർക്ക് ആവശ്യമായ ലോൺ പ്രയാസ രഹിതമായി ബാങ്കുകളിൽ നിന്ന് ലഭിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു തിരുവമ്പാടി മണ്ഡലം എം.എൽ.എ സി.കെ കാസിമിന് നിവേദനം നൽകി.  

കൃഷി മന്ത്രിയുമായി കൂടി ആലോചിച്ചു വേണ്ട രീതിയിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എം എൽ എ ഉറപ്പ് നൽകി. കർഷക സംഘം മണ്ഡലം പ്രസിഡന്റ്‌ നടുക്കണ്ടി അബൂബക്കർ, ജില്ലാ സെക്രട്ടറി വൈത്തല അബൂബക്കർ, മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷരീഫ് അമ്പലക്കണ്ടി, വൈസ് പ്രസിഡണ്ടു മാരായ എ.പി ഹൈദ്രോസ്, ഇല്ല്യാസ് മൗലവി, കർഷക സംഘം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് നൂറുദ്ധീൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli