Trending

സമസ്ത സ്ഥാപകദിനം.

കൊടിയത്തൂർ: '100 പ്രകാശ വര്‍ഷങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സമസ്ത സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് വെസ്റ്റ് കൊടിയത്തൂരില്‍ പതാക ഉയര്‍ത്തി.

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കെ.എം അബ്ദുറഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി.

നവാസ് സഖാഫി, യു അബ്ദുള്ള, കെ.എം അബ്ദുല്‍ ഹമീദ്, റഹീം പികെ, എന്‍.കെ അബ്ദുറഹ്മാന്‍, എം മുഹമ്മദ് മുസ്ല്യാര്‍, സി.കെ ഹമീദ്, അശ്റഫ് ഊരാളി എന്നിവര്‍ സംബന്ധിച്ചു.

മുന്നോടിയായി നടന്ന നാട്ടുദര്‍സ് ക്ളാസിന് എം അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വം നല്‍കി.
സി.കെ അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു.

പി.കെ ശിഹാബ് സ്വാഗതവും റാഷിദ് മുസ്ല്യാര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli