Trending

ഭിന്നശേഷിക്കാർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ച് സമാഹരിച്ച് തുക കൈമാറി.

കൊടിയത്തൂർ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഭിന്നശേഷിക്കാർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചു സമാഹരിച്ച തുക പ്രിൻസിപ്പൽ പി ടി ഇസ്മയിലിന് കൈമാറി. 

ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം നടപ്പാക്കി കൊണ്ടിരിക്കുന്ന പ്രഭ പദ്ധതിയുടെ ഭാഗമായി പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഭിന്നശേഷിക്കാരുടെ കൂട്ടായ്മ നിർമിച്ച കുടകൾ വിൽപന നടത്തി. 

വളണ്ടിയർമാർ സമാഹരിച്ച 60,000 രൂപയാണ് എൻഎസ്എസ് ലീഡർ അബ്ദുൽ ഹാദി വളണ്ടിയർമാരായ ബാസിത്, ഷഹദാ എന്നിവർ ചേർന്ന് പ്രിൻസിപ്പലിന് കൈമാറിയത്.
Previous Post Next Post
Italian Trulli
Italian Trulli