അരീക്കോട് പൂവത്തിക്കല്‍ സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫ് ആണ് മരിച്ചത്.
അരീക്കോട്: മൂന്ന് വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫാണ് മരിച്ചത്. കുടുംബത്തോടൊപ്പം ഊര്‍ങ്ങാട്ടിരിയിലെ റിസോട്ടിലെത്തിയപ്പോഴാണ് അപകടം.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കോന്നൂര്‍കണ്ടിയിലെ കൊക്കൊ വില്ല റിസോര്‍ട്ടിലാണ് ഇന്ന് ദാരുണമായ സംഭവം. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. കഴിഞ്ഞ ദിവസം റിസോര്‍ട്ടിലെത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം.
കുട്ടിയെ പൂളില്‍ വീണയുടന്‍ ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.