ചേന്ദമംഗല്ലൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി മുക്കം ഏരിയ കമ്മിറ്റിയും എസ്.ഐ.ഒ മുക്കം ഏരിയ കമ്മിറ്റിയും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ചൂലൂർ എം.വി.ആർ കാൻസർ സെന്ററുമായി സഹകരിച്ച് ചേന്ദമംഗലൂർ ഇസ്‌ലാഹിയ ക്യാമ്പസിൽ വച്ചായിരുന്നു ക്യാമ്പ് നടന്നത്.
ക്യാമ്പിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. രക്തദാനം നിർവഹിച്ചവരിൽ ഭൂരിഭാഗം സ്ത്രീകളും ജീവിതത്തിൽ ആദ്യമായാണ് ഇതിൽ പങ്കാളികളാകുന്നത് എന്നത് ക്യാമ്പിന്റെ സവിശേഷതയായി. നാൽപ്പതോളം പേർ ക്യാമ്പിൽ രക്തം കൈമാറി.
ഇർഫാൻ കെ.ടി, സ്വാലിഹ് ചിറ്റടി, മുനവ്വർ കാസിം, അംജദ് ടി.കെ, ടി.എൻ അഷറഫ്, ഹമദ് വസതി, സ്വലീഹ് അലി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:
MUKKAM