Trending

യുവതിയും യുവാവും മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ; നാടിനെ നടുക്കി നാമ്പിലാട് ദുരന്തം.

തൊട്ടിൽപ്പാലം: നാമ്പിലാട് പ്രദേശം വലിയൊരു നടുക്കത്തിലാണ്. തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശി തട്ടാൻകണ്ടി ശരണ്യ (34), കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് (32) എന്നിവരാണ് മരിച്ചത്. കശുമാവ് മരത്തിന്റെ ഒരേ കൊമ്പിൽ തന്നെയാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ മുതൽ ശരണ്യയെ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പേരാമ്പ്ര പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വൈകുന്നേരത്തോടെ നാമ്പിലാട്ടെ വിജനമായ പറമ്പിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. മരിച്ച ശരണ്യ രണ്ട് മക്കളുടെ മാതാവാണ്. അജേഷ് അവിവാഹിതനാണ്.

സംഭവം അറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭ്യമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post
Italian Trulli
Italian Trulli