Trending

വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.

വേർപാട്
25-04-2026, ശനി

കൂടത്തായി: ഇരുചക്ര വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ മരിച്ചു. വെളിമണ തട്ടാഞ്ചേരി താമസിക്കുന്ന പുളിയാറക്കൽ ദാമോദരൻ (60) ആണ് മരിച്ചത്. 

സംസ്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 1 മണിയ്ക്ക് തട്ടാഞ്ചേരി വീട്ടിലെ അന്ത്യകർമങ്ങൾക്ക് ശേഷം പുളിയാറക്കലിലെ വീട്ടുവളപ്പിൽ.

കഴിഞ്ഞ 19 ന് രാത്രി കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ കൂടത്തായി കടുത്ത് മുടൂരിൽവെച്ച് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു.

ഭാര്യ: ശോഭന.

അച്ഛൻ: പരേതനായ കൃഷ്ണൻ. 

അമ്മ: പരേതയായ ചക്കി.

മക്കൾ: ജിൻഷ, അൻഷ.

മരുമക്കൻ: അരുൺ.

സഹോദരങ്ങൾ: ശ്രീധരൻ, ഗോവിന്ദൻ, സുനിൽ, രവീന്ദ്രൻ (റിട്ട ആർമി).
Previous Post Next Post
Italian Trulli
Italian Trulli