Trending

ഞായറാഴ്ച കൊളംബോയിൽ തീപാറും; ഇന്ത്യ - പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാറെന്ന് റിപ്പോർട്ട്.

ദുബായ്: ടി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം നടക്കുമോയെന്ന ആശങ്കകൾക്കൊടുവിൽ ആരാധകർക്ക് ആവേശവാർത്ത. ടി20 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാദേശ് പാകിസ്ഥാന് കത്തയച്ചിരുന്നു. ബിസിബി അഭ്യർത്ഥന മാനിച്ചു കളിക്കുമെന്നാണ് പാകിസ്ഥാൻ അറിയിച്ചതെന്നാണ് റിപ്പോർട്ട്. 

ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ഐസിസിക്ക് ഉറപ്പു നൽകി. ബംഗ്ലാദേശിനെ പിന്തുണച്ച് മത്സരം ബഹിഷ്‌കരിക്കുമെന്ന മുൻ നിലപാടിൽ നിന്നാണ് പാകിസ്ഥാൻ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്.

ഐസിസി പ്രതിനിധികളും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അധികൃതരും തമ്മിൽ ലാഹോറിൽ വെച്ച് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ ധാരണയിൽ എത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
Previous Post Next Post
Italian Trulli
Italian Trulli