കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ വിവിധ നൈപുണികൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തംഗവും പി.ടി.എ പ്രസിഡൻ്റുമായ എസ്.എ നാസർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി.
ക്യാമ്പ് ഇൻസ്ട്രക്ടർ രാജേഷ്, നിസാം കാരശ്ശേരി, എം ഷമീൽ, കെ മുഹ്സിനത്ത്, ഷബീൽ സംസാരിച്ചു.
Tags:
education
